
കോന്നി : വിവാഹത്തിന് ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതായി പരാതി. തടയാൻ ശ്രമിച്ച സഹോദരനെ വാഹനം ഇടിച്ചു കൊലപ്പെടുത്താനും ശ്രമമുണ്ടായി. ഇലന്തൂർ, പ്രക്കാനം സ്വദേശികളായ സന്ദീപ്, ആരോമൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് നാലരയോടെ പയ്യനാമണ്ണിൽ ആയിരുന്നു സംഭവം. പെൺകുട്ടിയുടെ സഹോദരൻ കാറിന് മുന്നിൽ നിന്ന് വാഹനം തടയാൻ ശ്രമിച്ചപ്പോൾ 25 മീറ്ററോളം വലിച്ചിഴച്ചു കൊണ്ടു പോയി. ഈ സമയം ഈ വഴി വന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ കാർ തടയുകയും പൊലീസിനെ വിളിച്ച് വരുത്തുകയും ആയിരുന്നു.