
പത്തനംതിട്ട:എസ്.പി ഓഫീസ് മാർച്ചിനിടയിൽ
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമായി. പൊലീസിനുനേരെ കൊടികളും കുപ്പികളും വലിച്ചെറിഞ്ഞു. പിരിഞ്ഞുപോയവർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ റോഡ് ഉപരോധിച്ചു. ഇവരെ അറസ്റ്റുചെയ്ത് നീക്കി. മാത്യു കുഴൽനാടൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ അദ്ധ്യക്ഷതവഹിച്ചു.
തൃശൂർ : ഡി.സി.സി ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് വാരകൾക്ക് അകലെ പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ടു. പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഇ.പ്രമോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ അദ്ധ്യക്ഷത വഹിച്ചു.