
മല്ലപ്പള്ളി : ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള ഓണവിപണി 11 ന് രാവിലെ 9 മണി മുതൽ ആരംഭിക്കും. ഓണവിപണിയുടെ ഉദ്ഘാടനം രാവിലെ 10 ന് മല്ലപ്പള്ളി എഫ് ഇ ഒ യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോളുടെ അദ്ധ്യക്ഷതയിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ
നിർവഹിക്കും. കർഷകരുടെ നാടൻ ഉൽപ്പന്നങ്ങൾ 10 ശതമാനം അധികവിലയ്ക്ക് എടുക്കുന്നതും കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പഴങ്ങളും,പച്ചക്കറികളും 30 ശതമാനംവരെ കുറഞ്ഞ വിലയിൽ ഗുണ ഭോക്താക്കൾക്ക് നൽകുന്നതുമാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.