strike

പത്തനംതിട്ട : സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ജീവനക്കാരും മാനേജ്‌മെന്റും ചേർന്ന സംയുക്ത സമിതി 11ന് സെക്രട്ടേറിയറ്റിന് മുമ്പിൽ സൂചനാ ഉപവാസ സമരം നടത്തും. സ്പെഷ്യൽ സ്കൂളുകൾക്കായുള്ള പാക്കേജ് വിതരണ ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാട്ടിയപ്പോൾ തിരുത്താമെന്ന് ഉറപ്പ് നൽകിയെങ്കിലും പരിഹാരമായില്ലെന്ന് സമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുടുംബ പെൻഷനുകളുടെ പ്രതിമാസവരുമാനപരിധി അയ്യായിരമാക്കിക്കുറച്ചതുകൊണ്ട് ഭൂരിപക്ഷം ഗുണഭോക്താക്കളും പദ്ധതിക്ക് പുറത്തായെന്നും ഇവർ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ പി.എച്ച് നാസർ, ലത രാജേഷ്, പ്രിറ്റി സാം എന്നിവർ പങ്കെടുത്തു.