കോന്നി: സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി. യോഗം കോളേജിലെ ഭൂമിത്ര സേന ക്ലബിന്റെ ആഭിമുഖ്യത്തിൽ കാവ് സംരക്ഷണ പ്രവർത്തനങ്ങൾ കാഞ്ഞിരംകുളത്ത് കോട്ടപ്പാറ കാവിൽ നടന്നു. പ്രിൻസിപ്പൽ പ്രൊഫ.(ഡോ.)കിഷോർകുമാർ ബി.എസിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽ കോർഡിനേറ്റർ പ്രൊഫ.വി.എസ്. ജിജിത്, എസ്.ജയകല, ഭൂമിസ്രേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്രവർത്തനങ്ങളുടെ ഭാഗമായി കാവ് പരിപാലനം, വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കൽ, ശുചീകരണ പ്രവർത്തനങ്ങൾ, ബോധവത്കരണ പരിപാടികൾ എന്നിവ നടന്നു. കാവുകളുടെ പ്രാധാന്യം, അവ നിലനിറുത്തേണ്ടതിന്റെ ആവശ്യകത, കാവുകളിലെ ആവാസവ്യവസ്ഥ ആഴത്തിൽ മനസിലാക്കുക എന്നീ ഉദ്ദേശത്തോടുകൂടിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.