 
പത്തനംതിട്ട: കേന്ദ്ര ഗവൺമെന്റിന്റെ സഹകരണവിരുദ്ധ നിലപാടുകൾ പിൻവലിക്കുക ,സഹകരണ സ്ഥാപനങ്ങളെയും ജീവനക്കാരെയും ദോഷകരമായി ബാധിക്കുന്ന ചട്ടം ഭേദഗതികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് മാർച്ച് നടത്തി . സി.ഐ. ടി.യു ജില്ലാ സെക്രട്ടറി പി.ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ജി. ബിജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. കൃഷ്ണകുമാർ, സംസ്ഥാന സെക്രട്ടറി പി. ജി ഗോപകുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ. എസ് ഓമന, ജില്ലാ ഭാരവാഹികളായ കെ. ജി രാജേന്ദ്രൻ നായർ, പി.സി രാജീവ്, ആർ. റെജി, എം.കെ ഹരികുമാർ, കെ. സുരേഷ് എന്നിവർ സംസാരിച്ചു.