rubber

പത്തനംതിട്ട : റബർ വില സ്ഥിരതാഫണ്ട് പദ്ധതി പ്രകാരം 62.09 കോടി രൂപ റബർ കർഷകർക്ക് ഇനിയും നൽകാനുണ്ടെന്നും കുടിശിക അടിയന്തരമായി വിതരണം ചെയ്യണമെന്നും കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരി ആവശ്യപ്പെട്ടു.
2023 ഡിസംബർ വരെ അപ്‌ലോഡ് ചെയ്യപ്പെട്ട ബില്ലുകളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ കുടിശികത്തുക. കുടിശിക റിലീസ് ചെയ്യുന്നതിനെക്കുറിച്ച് പലപ്പോഴായി പറഞ്ഞിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഓണക്കാലത്ത് സപ്ലൈകോ ചന്തകൾ വഴി വിതരണം ചെയ്യുന്ന ആവശ്യസാധനങ്ങളുടെ വില വർധിപ്പിച്ച നടപടി ക്രൂരവും മനുഷ്യത്വരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.