
പത്തനംതിട്ട : മന്ത്രിയുടെയും സി.പി.എം നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ ബി.ജെ.പിയിൽ നിന്ന് സി.പി.എമ്മിൽ ചേർന്ന കാപ്പ കേസ് പ്രതികൾ ഉൾപ്പെടെയുള്ള കൊടുംകുറ്റവാളികൾ ജില്ലയിലൊട്ടാകെ വീണ്ടും അക്രമണം നടത്തുന്നത് പൊലീസ് കൈയുംകെട്ടി നോക്കിനിൽക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
സി.പി.എമ്മിൽ ചേർന്ന കാപ്പകേസ് പ്രതി ശരൺചന്ദ്രൻ ഡി.വൈ.എഫ്.ഐ നേതാവിനെ വീണ്ടും അക്രമിച്ച് പരിക്കേൽപ്പിച്ചിട്ടും കേസെടുക്കാൻ വൈകുകയും അറസ്റ്റ് ചെയ്ത് നാടുകടത്താതിരിക്കുകയും ചെയ്യുന്നത് ആരോഗ്യവകുപ്പ് മന്ത്രിയുടെയും സി.പി.എം ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കളുടെയും സംരക്ഷണമുള്ളതുകൊണ്ടാണെന്ന് ഡി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി.