07-saji-alex
സജി അലക്‌സ്

പത്തനം​തിട്ട : കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റായി സജി അലക്‌സി​നെ തിരഞ്ഞെടുത്തു. കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റുമാരായി തോമസ് മാത്യു ഇടയാറന്മുള, സോമൻ താമരച്ചാലിൽ, പി.കെ.ജേക്കബ് എന്നിവരും ജനറൽ സെക്രട്ടറിമാരായി എബ്രഹാം വാഴയിൽ (ഓഫീസ് ചാർജ്), ഷെറി തോമസ്, റഷീദ് മുളന്തറ, ജേക്കബ് മാമ്മൻ വട്ടശ്ശേരി, ജേക്കബ് ഇരട്ടപുളിക്കൻ, സാം ജോയിക്കുട്ടി, ജെറി അലക്‌​സ്, ബിബിൻ കല്ലംപറമ്പിൽ,മാത്യു മരോട്ടിമൂട്ടിൽ എന്നിവരും ട്രഷറായി രാജീവ് വഞ്ചിപ്പാലവും തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടി ചെയർമാൻ ജോസ് കെ.മാണി​ ,സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെകട്ടറി ഡോ.സ്റ്റീഫൻ ജോർജ് , അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ,പ്രമോദ് നാരായണൻ എം.എൽ.എ ,ചെറിയാൻ പോളച്ചിറയ്ക്കൽ എന്നിവർ തി​രഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തു.