x
y

പത്തനംതിട്ട: ജില്ലാകളക്ടറുടെ ഒദ്യോഗിക വസതി കൂടിയായ ക്യാമ്പ് ഓഫീസ് ഒൻപതിന് രാവിലെ ഒൻപതിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ഇക്കഴിഞ്ഞ അഞ്ചിന് നടത്താനിരുന്ന പരിപാടി മന്ത്രിമാരുടെ സൗകര്യാർത്ഥം ഒൻപതിലേക്ക് മാറ്റുകയായിരുന്നു.

മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജൻ മുഖ്യഅതിഥിയാവും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി, എംഎൽ.എ മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ അദ്ധ്യക്ഷൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.