
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ഗുരുതര പരിക്കേറ്റ് ജൂബിലി ആശുപത്രിയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അബിൻ വർക്കിയെ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ സന്ദർശിച്ചു. മുൻ മന്ത്രി പന്തളം സുധാകരൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സജി കൊട്ടക്കാട്, ജി. രഘുനാഥ് കുളനട, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ നഹാസ് പത്തനംതിട്ട, അനൂപ് വേങ്ങവിളയിൽ, സുനിൽ യമുന, അഡ്വ. ലിനു മാത്യു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.