പത്തനംതിട്ട : ജനവാസ മേഖലയിൽ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പ്രസ്താവനയിൽ പറഞ്ഞു. നിരവധി ഭക്ഷ്യ സംസ്‌കരണ സ്ഥാപനങ്ങളടക്കം പ്രവർത്തിക്കുന്ന വ്യവസായ മേഖലയിൽ ഇത്തരത്തിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കരുത്. നാട് ഒന്നാകെയും ഇതിനെതിരെ ശബ്ദമുയർത്തിയിട്ടും പ്ലാന്റ് മാറ്റാനുള്ള തീരുമാനം ബന്ധപ്പെട്ടവർ കൈക്കൊണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് സി.പി.എം നേതൃത്വം നൽകുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.