fine

പത്തനംതിട്ട : പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾ ഇ ചെലാൻ മുഖേന ചുമത്തിയ ഗതാഗത കുറ്റകൃത്യങ്ങൾക്കുള്ള പിഴത്തുകകൾ അടച്ച് തുടർന്നുള്ള നിയമനടപടികളിൽ നിന്ന് ഒഴിവാകാൻ പൊതുജനങ്ങൾക്കായി ഇരുവകുപ്പുകളും ചേർന്ന് അദാലത്ത് സംഘടിപ്പിക്കുന്നു. 2021 മുതൽ യഥാസമയം പിഴ അടയ്ക്കാൻ സാധിക്കാത്തതും, നിലവിൽ കോടതിയിലുള്ളതുമായ ചെലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്യപ്പെട്ടവ ഒഴികെയുള്ളവയിലാണ് ഫൈൻ അടയ്ക്കാൻ അവസരം ലഭിക്കുക. ജില്ലാ പൊലീസ് ആസ്ഥാനത്ത് ഈ മാസം ഒൻപത്, 10, 11 തീയതികളിലാണ് അദാലത്ത്. വിവരങ്ങൾക്ക് : 9497981214 ( പൊലീസ് ), 9497328213.