ചെറിയനാട് : ദേവസ്വം ബോർഡ് ഹൈസ്കൂളിന്റെ 1983 ബാച്ചിന്റെ ആസ്ഥാന മന്ദിരമായ 'സ്നേഹതീരം ഇന്ന് രാവിലെ 10.30 ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി മോഹന ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം ഡോ.ജെറി മാത്യു ഉദ്ഘാടനം ചെയ്യും. ചടങ്ങിനോട് അനുബന്ധിച്ച് വിശിഷ്ട വ്യക്തികളെ ആദരിക്കുകയും. 10.12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും, തുടർന്ന് തിരുവാതിര, ഗാനമേള എന്നിവ ഉണ്ടായിരിക്കും. 2020ൽ പ്രവാസിയായ ജിബി കോശി തുടങ്ങിയ കൂട്ടായ്മയാണ് ഇത്. ഗുരുവന്ദനം- അദ്ധ്യാപകരെ ആദരിക്കൽ , ഈ കൂട്ടായ്മയിലെ നിർദ്ധനരായ രണ്ടു പേർക്ക് ഭവനങ്ങൾ നിർമ്മിച്ച് കൊടുക്കുകയും , മൂന്ന് വർഷങ്ങൾ കൊണ്ട് നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.