muthoor
എസ് .എൻ.ഡി.പി.യോഗം മുത്തൂർ ശാഖയിൽ കുമാരിസംഘം, ബാലവേദി ഉദ്ഘാടനം ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗവും ശ്രീനാരായണ എംപ്ലോയീസ് ഫോറം കൺവീനറുമായ ഷാൻ ഗോപൻ നിർവ്വഹിക്കുന്നു

തിരുവല്ല : എസ് .എൻ.ഡി.പി.യോഗം 100 മുത്തൂർ ശാഖയിൽ കുമാരി സംഘം, ബാലവേദി ഉദ്ഘാടനം ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗവും ശ്രീനാരായണ എംപ്ലോയീസ് ഫോറം കൺവീനറുമായ ഷാൻ ഗോപൻ നിർവഹിച്ചു. യൂണിയൻ കൗൺസിലർ സരസൻ ഓതറ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് അഡ്വ.ജയൻ പി.ഡി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസാദ് കരിപ്പക്കുഴി, വിജയപ്പൻ, ക്ഷേത്രം ശാന്തി ശിവദാസൻ, വനിതാസംഘം പ്രസിഡന്റ് സുജാത പ്രസന്നൻ, കുമാരിസംഘം പ്രസിഡന്റ് വർഷ ബിജു, സെക്രട്ടറി മഞ്ജിമ, വൈസ് പ്രസിഡന്റ് പാർവതി ലാൽ എന്നിവർ പ്രസംഗിച്ചു.