medical

തിരുവല്ല : ഔഷധങ്ങളുടെ വില നിയന്ത്രണ വിധേയമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കേരള മെഡിക്കൽ സെയിൽസ് റെപ്രെസെന്ററ്റീവ്സ് അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി എ.വി.പ്രദീപ്‌ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സുർജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. അരുൺരാജാ റിപ്പോർട്ടും ഷാഹിദ് കണക്കും അവതരിപ്പിച്ചു. അഡ്വ.ഫ്രാൻസിസ് വി ആന്റണി, കെ.വി.ഷാജു, രാമവർമ്മ രാജാ, സുനിത എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി സുർജിത്ത് കുമാറിനെയും സെക്രട്ടറിയായി എം.എസ്.ഷാഹിദിനെയും ട്രഷററായി എം.ഷബീറിനെയും തിരഞ്ഞെടുത്തു.