തിരുവല്ല: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ നടത്തിയ സമരത്തിൽ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനെയും ഭാരവാഹികളെയും തുറുങ്കിലടച്ച് സമരപോരാട്ടങ്ങളെ അടിച്ചമർത്തുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖമൂടി സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ജേക്കബ് പി.ചെറിയാൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അഖിൽ ഓമനക്കുട്ടൻ, ജിജോ ചെറിയാൻ, ജില്ലാവൈസ് പ്രസിഡന്റുമാർ സലീൽ സാലി, കാഞ്ചന എം.കെ, ജനറൽ സെക്രട്ടറിമാർ ദീപു തെക്കുമുറി, ബ്രൈറ്റ് കുര്യൻ,കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റുമാർ വിശാഖ് വെൺപാല,രാജേഷ് മലയിൽ, സേവാദൾ സംസ്ഥാന സെക്രട്ടറി കൊച്ചുമോൾ പ്രദീപ്‌, ജിജി, ശ്രീജിത്ത്‌ തുളസിദാസ്, ഫിലിപ്പ് വർഗീസ്, ജിബിൻ തൈക്കകത്ത്, ജെയ്സൺ, ലിജോ പുളിമ്പള്ളിൽ, ഈപ്പൻ ചാക്കോ, മിഥുൻ കെ.ദാസ്, മനു സാമുവൽ,ജോഫിൻ ജേക്കബ്,അലിം ഷാ, അനീഷ്‌ എന്നിവർ പ്രസംഗിച്ചു.