കോന്നി: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് പരിക്ക്. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കലഞ്ഞൂർ കെ.ഐ.പി അക്യുഡേറ്റിനു സമീപം ഇന്നലെ വൈകിട്ട് 6 നാണ് സംഭവം. പത്തനാപുരം ഭാഗത്തുനിന്ന് കോന്നിയിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രക്കാരായ കൊല്ലം കുര സ്വദേശി പ്രവീദ്, കൂടൽ സ്വദേശി ലിജിൻ എന്നിവർക്കാണ് പരിക്കേറ്റത്. മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡിലെ ജീവനക്കാരായ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിലെ തട്ടുകടക്കരികിൽ നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ട് ചെയ്ത് തിരിക്കുമ്പോൾ കൂട്ടിയിടിക്കുകയായിരുന്നു പത്തനാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.