1
എഴുമറ്റൂർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച നീതി സൂപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി.പി. രാജപ്പൻ നിർവഹിക്കുന്നു.

മല്ലപ്പള്ളി:എഴുമറ്റൂർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച നീതി സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ നിർവഹിച്ചു. നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.വത്സല ടീച്ചറും, ആദ്യ വില്പന മല്ലപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഡോ.ജേക്കബ് ജോർജും നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എസ്.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അസി.രജി രജിട്രാർ ഇൻ ചാർജ് അജിതകുമാരി. പി.കെ, അസി.ഡയറക്ടർ സോണി.പി.കോശി, കെ.എം.കുര്യൻ,ജോൺസ് വർഗീസ്, എസ്.സതീഷ് കുമാർ, കെ.വിജയവർമ്മ, ബാങ്ക് സെക്രട്ടറി അലക്സാണ്ടർ. സി.എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തംഗങ്ങൾ, രാഷ്ട്രിയ പ്രതിനിധികൾ, സഹകാരികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.