ks

പത്തനംതിട്ട: ആർ.എസ്.എസ് ജനറൽ സെക്രട്ടറിയും എ.ഡി.ജി.പിയും തമ്മിൽ നടന്ന കൂടിക്കാഴ്ച സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണം ഉണ്ടയില്ലാ വെടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 2023 മേയിലാണ് ഇരുവരും തൃശൂരിൽവച്ച് കൂടിക്കാഴ്ച നടത്തിയതെന്നും ഇവ‌ർ 2024 ഏപ്രിലിൽ നടന്ന പൂരം അലങ്കോലപ്പെടുത്തിയെന്ന് പറയുന്നത് മണ്ടത്തരമാണ്. ഇങ്ങനെയൊക്കെ പറയാൻ സതീശന് എന്ത് ലോജിക്കാണുള്ളത്. പൂരംകൊണ്ടാണ് മുരളീധരൻ പരാജയപ്പെട്ടതെന്നാണ് സതീശൻ പറയുന്നത്. വി.ഡി.സതീശൻ യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണ്.