മല്ലപ്പള്ളി : കൊറ്റനാട് പ്രണമലക്കാവ് ഭദ്രകാളി ക്ഷേത്രത്തിന് വിനായക ചതുർത്ഥി വിശേഷാൽ പൂജകൾക്ക് പുറമെ ഇന്നലെ രാവിലെ 6 മുതൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം എന്നിവ നടത്തി. ചടങ്ങുകൾക്ക് മേൽശാന്തി ആലപ്പുഴ ശ്രീ മംഗലത്ത് മഠം പ്രദീപ് നാരായണൻ പോറ്റി കാർമ്മികത്വം വഹിച്ചു.
ആനിക്കാട്: ശിവപാർവതി ക്ഷേത്രത്തിൽ ഗണേശോത്സവത്തോട് അനുബന്ധിച്ച് അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തി . തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമൺ കാളിദാസൻ ഭട്ടതിരി, മേൽശാന്തി കാളകാട്ടില്ലം നീലകണ്ഠൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 12ന് ആറാട്ടുകടവിൽ ഘോഷയാത്രയോടെ ഗണേശ വിഗ്രഹം നിമജ്ജനം എന്നിവ നടത്തി.
തൃച്ചേർപ്പുറം: ശ്രീ ശങ്കരനാരായണ മഹാദേവക്ഷേത്രത്തിൽ ഗണേശോത്സവത്തോടനുബന്ധിച്ച് അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയും നടത്തി.
ചാലാപ്പള്ളി : വലിയകുന്നം അന്നപൂർണേശ്വരി ദേവീക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് രാവിലെ 5.30 മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും മൃത്യുഞ്ജയ ഹോമവും നടത്തി. മേൽശാന്തി തിരുവല്ല പെരുമേറ്റുമംഗലംമഠം രാഹുൽ ഈശ്വർ മുഖ്യ കാർമ്മികത്വം വഹിച്ചു.