udf-
കോന്നി താലൂക്ക് വികസനസമ്മതിയോഗം ബഹിഷ്കരിച്ച യുഡിഎഫ് അംഗങ്ങൾ പുറത്തേക്ക് വരുന്നു

കോന്നി: അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് താലൂക്ക് വികസന സമിതി യോഗം യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. കഴിഞ്ഞ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന കരിയാട്ടത്തിന്റെ വരവ്, ചെലവ് കണക്കുകൾ നിയമസഭയിൽ ആവശ്യപ്പെട്ടതിനെ തുടർന്ന് കുറെ മാസങ്ങളായി താലുക്ക് സഭയ്ക്ക് നാഥൻ ഇല്ലാത്ത അവസ്ഥയാണന്ന് അംഗങ്ങൾ ആരോപിച്ചു. ബന്ധപ്പെട്ട ഉദ്യാഗസ്ഥന്മാർ ക്യത്യമായി സഭയിൽ പങ്കെടുക്കുന്നില്ല. . ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ല . പല വകുപ്പുകളുടെയും മേധാവികൾ താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കുന്നില്ല, യോഗം ആരംഭിച്ചപ്പോൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി ഉൾപ്പെടെയുള്ള യുഡിഎഫ് അംഗങ്ങൾ തഹസിൽദാരുടെ ചേംബറിന് പുറത്ത് കുത്തിയിരുന്ന് പ്രതിക്ഷേധിച്ചു. ആന്റോ ആന്റണി എം.പി യുടെ പ്രതിനിധിയായ ഐവാൻ വകയാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ദിനാമ്മ റോയി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ അനി സാബു, ബഷീർ ചീറ്റാർ, സേവാദൾ ജില്ലാ ചെയർമാൻ ശ്യം.എസ് കോന്നി, അബ്ദുൾ മുത്തലിഫ്, ഏബ്രഹാം ചെങ്ങറ, ബാബു വെന്മേലിൽ, കെ.ജി. ഇടിക്കുള,.വി.കെ. സന്തോഷ് കുമാർ, സൗദ റഹിം, പ്രകാശ്‌ പേരങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.