food-kit

കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 171 ആശ്രയ പദ്ധതി ഗുണഭോക്താക്കൾക്ക് ഓണത്തിനോട് അനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. അഗത ആശ്രയ ഗുണഭോക്താക്കൾക്കായി 2.5 ലക്ഷം രൂപയാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ സൗമ്യ ഹശ്ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ഷീബ സുധീർ, ജോജു വർഗീസ്, ജി.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.