photo
യു.ഡി.എഫ്.പാർലമെൻററി പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : നഗരസഭയിലെ യു.ഡി.എഫ് ഭരണം അട്ടിമറിക്കുവാൻ സി.പി.എം - ബി.ജെ.പി. രഹസ്യധാരണയുണ്ടെന്നും ഇവർ ചേർന്ന് വികസന പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുകയാണെന്നും ജില്ലാകോൺഗ്രസ് പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. യു.ഡി.എഫ്.പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം തിരുവല്ല നഗരസഭ കൗൺസിൽ യോഗത്തിനിടെ ഹാളിലേക്ക് ബി.ജെ.പി.പ്രവർത്തകർ അതിക്രമിച്ചു കയറി യോഗം തടസപ്പെടുത്തുകയും കോൺഗ്രസ് കൗൺസിലറെ അസഭ്യം പറഞ്ഞു മർദ്ദിക്കാൻ ശ്രമിച്ചതിലും പ്രതിഷേധിച്ചാണ് പ്രതിഷേധർണ സംഘടിപ്പിച്ചത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്ജ്, ആർ.ജയകുമാർ, സജി എം.മാത്യു, ശോഭ വിനു, ജാസ് പോത്തൻ, ലെജു സഖറിയ, സാറാമ്മ ഫ്രാൻസിസ്, സണ്ണി മനയ്ക്കൽ, ഷീല വർഗീസ്, മാത്യൂസ് ചാലക്കുഴി, അഡ്വ.സുനിൽ ജേക്കബ്, മാത്യു ചാക്കോ, സെബാസ്റ്റ്യൻ കാടുവെട്ടൂർ, നെബു കോട്ടയ്ക്കൽ, രാജേഷ് മലയിൽ, രാജൻ തോമസ്, ഗിരീഷ് കുമാർ, വർഗീസ്, ക്രിസ്റ്റഫർ ഫിലിപ്പ്, അനിൽ സി.ഉഷസ്, ബെന്നി സ്കറിയ, റെജി മണലിൽ, ജോസ് വി.ചെറി, പി.എൻ.ബാലകൃഷ്ണൻ, ജിനു തൂമ്പുംകുഴി, ബിജു കാഞ്ഞിരത്തുംമൂട്ടിൽ, അമ്പോറ്റി ചിറയിൽ, കെ.ജെ.മാത്യു, രംഗനാഥൻ, വിനോദ് മമ്പലത്ത് എന്നിവർ സംസാരിച്ചു.