
പത്തനംതിട്ട : ഓണവിപണിയിൽ കോംബോ ഓഫറുകളുടെ തരംഗം സൃഷ്ടിക്കുകയാണ് ഫർണിച്ചർ വ്യാപാരികൾ. അഞ്ചു മുതൽ 50ശതമാനം വരെ വിലക്കുറവിന് പുറമെ ആകർഷകമായ സമ്മാനങ്ങളും പ്രഖ്യാപിച്ചാണ് ഇവർ ഉപഭോക്താക്കളുടെ മനം കവരുന്നത്. ഗൃഹപ്രവേശം, കല്യാണം, ഓഫീസ് നവീകരണം തുടങ്ങി ഏല്ലാ ആഘോഷങ്ങൾക്കും അനുയോജ്യവും സാമ്പത്തിക ഭദ്രതയ്ക്ക് അനുസരിച്ചും ഫർണിച്ചറുകൾ ലഭ്യമാകും. തേക്ക്, ഈട്ടി , നിലമ്പൂർതേക്ക്, മലേഷ്യൻ തടി , സിന്തറ്റിക്, മാർബിൾ തുടങ്ങി വിവിധ തരത്തിലുള്ള ഗൃഹോപകരണങ്ങളുടെ വൻ ശേഖരമാണ് വിപണിയിലുള്ളത്.
1500ൽ തുടങ്ങി ലക്ഷങ്ങൾ വിലമതിക്കുന്ന ഗൃഹോപകരണങ്ങളും ഇക്കൂട്ടത്തിലുണ്ട്. 29,000രൂപ കൊടുത്താൽ ഒരു ചെറിയ വീട്ടിലേക്കാവശ്യമായ ഫർണിച്ചറുകൾ ലഭിക്കും. ഒരു ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള ഉപകരണങ്ങൾ വാങ്ങിയാൽ ഡബിൾ ഡോർ റെഫ്രിജറേറ്റർ അല്ലെങ്കിൽ 5ജി ആൻഡ്രോയിഡ് ഫോൺ ലഭിക്കും. 40000 രൂപയിൽ കൂടുതലാണെങ്കിൽ 32 ഇഞ്ച് വലിപ്പമുള്ള ടി.വിയോ ആൻഡ്രോയിഡ് ഫോണോ ലഭിക്കും. ഓണക്കോടിക്കൊപ്പം ഫർണിച്ചറുകളും വാങ്ങി വീടുകൂടി മോടിയാക്കുവാനുള്ള അവസരമാണ് വ്യാപാരികൾ ഈ ഓണകാലത്ത് ഒരുക്കുന്നത്.
പഴമയുടെ സൗന്ദര്യവും പുതുമയുടെ ഡിസൈനുകളും കോർത്തിണക്കിയാണ് തടിയിൽ തീർത്ത ഗൃഹോപകരണങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇഷ്ടപ്പെട്ട ഉപകരണങ്ങൾ പോക്കറ്റു കാലിയാകാതെ വാങ്ങാനുള്ള അവസരമാണ് ഈ ഓണകാലത്തെ വേറിട്ടതാക്കുന്നത്.
ഹരികുമാർ,
ഗൃഹോപകരണ വ്യാപാരി
കോന്നി.