
കാഞ്ഞീറ്റുകര : ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് മഹാഗണപതി ഹോമം നടന്നു. പുലർച്ചെ മുതൽ ഗണപതി ഹോമം ദർശിക്കുവാൻ ഭക്തജന തിരക്കായിരുന്നു. മേൽശാന്തി ശ്രീകാന്ത് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം.അയ്യപ്പൻകുട്ടി, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ എ.എസ്.രാമചന്ദ്രൻ, ഉപദേശക സമിതി സെക്രട്ടറി എം.കെ.ചന്ദ്രബോസ്, ജോയിന്റ് സെക്രട്ടറി പി.കെ.രാജപ്പൻ, കമ്മിറ്റിയംഗങ്ങളായ ആർ.രാജൻ, പി.എൻ.സോമൻ, കെ.സനൽകുമാർ, വിപിൻ തുടങ്ങിയവർ പങ്കെടുത്തു.