
പത്തനംതിട്ട : വിവിധ സർക്കാർ ആശുപത്രികളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ നഴ്‌സിംഗ് അപ്രന്റീസ്, പാരാമെഡിക്കൽ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലുള്ള നഴ്‌സിംഗ് (ബിഎസ് സി നഴ്‌സിംഗ്/ ജി എൻ എം/ പാരാമെഡിക്കൽ) യോഗ്യതയുളളവരെയാണ് നിയമിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത : നഴ്‌സിംഗ് അപ്രന്റീസ് ബി എസ് സി /ജനറൽ നഴ്‌സിംഗ്; പാരാമെഡിക്കൽ അപ്രന്റീസ് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ അംഗീകരിച്ച ബന്ധപ്പെട്ട കോഴ്‌സുകൾ പാസായിരിക്കണം. നിയമന കാലാവധി രണ്ടുവർഷം. അപേക്ഷകൾ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. അവസാന തീയതി 13. ഫോൺ : 04682322712.