laptop

പത്തനംതിട്ട : സർക്കാർ അംഗീകരിച്ച കോഴ്‌സുകളിൽ 2024-25 ഒന്നാംഅദ്ധ്യയനവർഷം പഠിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിന് സ്‌കോളർഷിപ്പ് തുകയായി 30000 രൂപ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു; സ്ഥാപന മേധാവികൾ മുഖേന നൽകണം. ഇഗ്രാന്റ്‌സ് പോർട്ടൽ മുഖേന സ്‌കോളർഷിപ്പ് ലഭിക്കുന്നവർക്കാണ് അപേക്ഷിക്കാവുന്നത്. ദേശീയ പ്രാധാന്യമുളള സ്ഥാപനങ്ങൾ, കേന്ദ്ര, സംസ്ഥാന യു ജി സി അംഗീകാരമുളള കോളജുകൾ, കേന്ദ്രസർക്കാർ അംഗീകാരമുളള ഡിപ്ലോമ കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പഠിക്കുന്നവർക്ക് സ്‌കോളർഷിപ്പ് ലഭിക്കും. ഫോൺ : 04735 227703.