ചെങ്ങന്നൂർ: ചെറിയനാട് ഡി.ബി.എച്ച് എസിലെ 1983 എസ്.എസ്.എൽ.സി ബാച്ചിന്റെ കൊല്ലക്കടവ് കടയിക്കാടിനു സമീപം നിർമ്മാണം പൂർത്തിയാക്കിയ ആസ്ഥാനമന്ദിരത്തിന്റെ " സ്നേഹതീരം " ഉദ്ഘാടനം ചെങ്ങന്നൂർ ഡി.വൈ.എസ്പി ' എം.കെ ബിനുകുമാർ നിർവഹിച്ചു. ചടങ്ങിൽ. ഗ്രൂപ്പ് അഡ്മിൻ ജിബി കോശി അദ്ധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് അംഗം കെ.എൻ സുനിൽ സ്വാഗതം പറഞ്ഞു. ഡോ. അബ്ദുൾ കലാം ഇന്റർനാഷണൽ ഫൗണ്ടേഷൻ മെമ്പർ അസ്ഥിരോഗ വിദഗ്ധൻ ഡോ.ജെറി മാത്യു യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് അംഗങ്ങളെ ആദരിക്കൽ ,പത്താം ക്ലാസ് പ്ലസ്ടു തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഗ്രൂപ്പ് അംഗങ്ങളുടെ കുട്ടികൾക്ക് അനുമോദനം എന്നിവയും നടന്നു. ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബാൾ ഗോൾകീപ്പർ കെ.ടി ചാക്കോ . ഷാളി നി.രാജൻ , ജയന്തി. സിന്ധു , തോംസൺ ,പ്രസാദ് പട്ടേരി, സുനിൽ ടി.സി. ,സുന്ദരേശൻ, കെ.എൻ ജ്യോതിഷ് കുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് തിരുവാതിര ,ഗാനമേള എന്നിവയും നടന്നു.