പന്തളം: നബിദിനാഘോഷത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടത്താൻ പുന്തല മുസ്ലിം ജമാഅത്ത് തീരുമാനിച്ചു. മഹല്ല് സെക്രട്ടറി അൻസാരി പള്ളിക്കിഴക്കെതിൽ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് സിദ്ധീഖ് മണ്ണിൽ മേലെതിൽ ആദ്ധ്യക്ഷത വഹിച്ചു. ചീഫ് ഇമാം ആസിം അൽ ഹസനി ഉദ്ഘാടനം ചെയ്തു. സുനീർ സഖാഫി ഹാമിദ് പങ്ങായിമലയിൽ, ഷമീർ തുടങ്ങിയവർ സംസാരി​ച്ചു.മിസ്ബാഹുദീൻ ബുഖാരി സ്വാഗതവും ഇമ്രാൻ നന്ദിയും പ​റഞ്ഞു.