admission

മല്ലപ്പള്ളി : വെണ്ണിക്കുളം സർക്കാർ എം.വി.ജി.എം പോളിടെക്നിക് കോളജിൽ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ ഒന്നാംവർഷ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ 10ന് രാവിലെ 8.30 മുതൽ 10വരെ നടക്കും. യോഗ്യത തെളിയിക്കുന്നതിനുള്ള എല്ലാ അസൽ സർട്ടിഫിക്കറ്റുകളും കൊണ്ടുവരണം. നിലവിൽ മറ്റിടങ്ങളിൽ പ്രവേശനം നേടിയവർ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണം. വാർഷിക വരുമാനം ഒരു ലക്ഷം രൂപവരെയുള്ളവർ 1000 രൂപയും ഫീസാനുകൂല്യം ഇല്ലാത്തവർ 4105 രൂപയും യു.പി.ഐ വഴി അടയ്ക്കണം. സംവരണ സീറ്റുകളിൽ ആളെത്തിയില്ലങ്കിൽ അവ പൊതുവിഭാഗത്തിലേക്ക് മാറ്റും. ഫോൺ. 0469 2650228. വെബ്‌സൈറ്റ് : www.polyadmission.org