
റാന്നി : കൊല്ലമുള വില്ലേജിന്റെ ഡിജിറ്റൽ സർവേ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജയിംസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സതീഷ് കെ പണിക്കർ, സർവ്വേ വകുപ്പ് ഡയറക്ടർ ഡി.മോഹൻ ദേവ്, മാസ്റ്റർ ട്രെയിനർ കെ കെ ഹരികുമാർ, പഞ്ചായത്ത് മെമ്പർമാരായ രമാദേവി, സിറിയക് തോമസ്, ജോയി ജോസഫ്, റെസി ജോഷി,സർവ്വേ സൂപ്രണ്ട് ടി.ഗീതാകുമാരി, സർവ്വെയർ എ.ജി.രാഹുൽ, പി.ജി.പ്രസന്നൻ, ജോസ് പാത്രമാങ്കൽ തുടങ്ങിയവർ സംസാരിച്ചു.