
ഓതറ : കേരള ക്ഷേത്ര സമന്വയ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ക്ഷേത്ര ബന്ധു പുരസ്‌കാരം ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിനും ലളിത ആർ.നായർ, തുഷാര ശിവരാമൻപിള്ള എന്നിവർക്ക് നൽകി. പുതുക്കുളങ്ങര ദേവീക്ഷേത്ര തന്ത്രി ഡോ.പി.വി.വിശ്വനാഥൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ്‌കുമാർ കേശവപുരം അദ്ധ്യക്ഷത വഹിച്ചു. കലാവിഭാഗം ജനറൽസെക്രട്ടറി സജികുമാർ ഓതറ, ദേവസ്വം സെക്രട്ടറി എം.എൻ.എം.നമ്പൂതിരി, ജയകുമാർ ശർമ്മ എന്നിവർ പ്രസംഗിച്ചു.