
റാന്നി : കൺസ്യൂമർ ഫെഡും റാന്നി സഹകരണ ബാങ്കും ചേർന്ന് ആരംഭിക്കുന്ന ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ജോയിന്റ് രജിസ്ട്രാർ (ജനറൽ) സാജൻ ഫിലിപ്പ് നിർവഹിച്ചു. ബാങ്കിന്റെ ഹെഡ് ഓഫീസിലും പാലച്ചുവട് ശാഖയിലും വിൽപ്പനകേന്ദ്രം തുറന്നു. ബാങ്ക് പ്രസിഡന്റ് ബിനോയ് കുര്യാക്കോസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രകാശ് ആദ്യ വില്പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം നയന സാബു, പഞ്ചായത്തംഗം ശശികല രാജശേഖരൻ ,അസി.രജിസ്ട്രാർ ഐ.കമറുദ്ദീൻ, ജോജോ കോവൂർ, ടി.ഡി.ജയശ്രീ, സ്മിത കെ.ദാസ്, പി.ആർ.പ്രസാദ് എന്നിവർ സംസാരിച്ചു.