
റാന്നി : ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഗുണതയും പരീക്ഷാ പരിഷ്‌കരണവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡയറ്റ് മുൻ പ്രിൻസിപ്പൽ എ.വിജയമോഹനൻ ക്ലാസ്സെടുത്തു. റാന്നി ബ്ലോക്ക് പ്രോഗ്രാം കോർനേറ്റർ ഷാജി എ സലാം മോഡറേറ്ററായി. കെ എസ് ടി എ ജില്ലാ ട്രഷറർ ബിജി ബാലശങ്കർ, റാന്നി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ലീലാഗംഗാധരൻ , ജസ്റ്റിസ് ജുവനൽ ഹോം കൗൺസിലർ സുകന്യ കെ.എസ് , അജിത്ത്.എസ് , വിദ്യാഭ്യാസ പ്രവർത്തകരായ ആലിൻ ഫിലിപ്പോസ്, സുധാഭാസി, റെജി.കെ.വി , അജയൻ ചിറ്റാർ എന്നിവർ സംസാരിച്ചു.