1
തിരുവല്ല- മല്ലപ്പള്ളി റോഡിൽ തീയറ്റർ പിടിയിലെ ജലസംഭരണി കാടുകയറിയ നിലയിൽ

മല്ലപ്പള്ളി: തിരുവല്ല - മല്ലപ്പള്ളി റോഡിൽ തീയറ്റർപിടിയിലെ ജലസംഭണിയും പരിസരവും കാടുമൂടപ്പെട്ടിട്ടും അധികൃതരുടെ നിസംഗത തുടരുന്നു. 30അടിയോളം ഉയരത്തിൽ കോൺക്രീറ്റ് തൂണുകളിൽ നിർമ്മിച്ച സംഭരണിയും പരിസരവുമാണ് കാട് വളർന്ന് പന്തലിച്ചത്. ഉയരത്തിൽ സ്ഥിതിചെയ്യുന്ന സംഭരണിയുടെ മുകൾ ഭാഗത്ത് വരെ വള്ളിപ്പടർപ്പുകൾ വളർന്നിട്ടുണ്ട്. ടൗണിലും സമീപത്തും ജലവിതരണം നടത്തുന്നതിനു ജലം സംഭരിക്കുന്നതാണിത്. അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ഗുണഭോക്താക്കളുടെയും പ്രദേശവാസികളുടെയും ആവശ്യം.