കോന്നി: എസ്.എൻ.ഡി.പി യോഗം 4677-ാം കുമ്മണ്ണൂർ ശാഖയിലെ ഓണാഘോഷ പരിപാടികൾ 17ന് നടക്കും. 8ന് അത്തപ്പൂവിടിൽ, 9ന് സമൂഹ പ്രാർത്ഥന, 10 ന് വിവിധ മത്സരങ്ങൾ, 12: 30 ന് വിജയികൾക്കുള്ള സമാനങ്ങൾ യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ വിതരണം ചെയ്യും. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ്സ് സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗം പി.സലിംകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ ഓർഡിനേറ്റർ കെ.ആർ സലീലനാഥ്‌, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീല രവി, സെക്രട്ടറി സരള പുരുഷോത്തമൻ, ശാഖ പ്രസിഡന്റ് ഗോപാലകൃഷ്ണൻ തോപ്പിൽ, സെക്രട്ടറി ബിജു കുമ്മണ്ണൂർ എന്നിവർ പങ്കെടുക്കും. 1ന് ഓണസദ്യ.