kdmbd
കടമ്പനാട് ഭഗവതി ക്ഷേത്രം പുനർനിർമ്മാണം ധനസമാഹരണത്തിന്റെ ഉദ്ഘാടനം പന്തളം കൊട്ടാര നിർവ്വാഹക സംഘം മുൻ സെക്രട്ടറി പി . എൻ നാരായണവർമ്മ നിർവഹിക്കുന്നു

കടമ്പനാട് : കടമ്പനാട് ഭഗവതി ഭഗവതിക്ഷേത്രത്തിലെ ശ്രീകോവിൽ, മണ്ഡപം, ചുറ്റമ്പലം, ധ്വജം എന്നിവ പുനർനിർമ്മിക്കുന്നതിനുള്ള ധനസമാഹരണത്തിന്റെ ഉദ്ഘാടനം പന്തളം കൊട്ടാര നിർവ്വാഹക സംഘം മുൻ സെക്രട്ടറി പി.എൻ.നാരായണവർമ്മ നിർവ്വഹിച്ചു. ആദ്യ സംഭാവന മണ്ണടി ദേവി ക്ഷേത്ര മേൽശാന്തി ജി.ശിവദാസൻ പോറ്റി പുനരുദ്ധാരണ സമിതി ചെയർമാൻ ജി. വസന്ത കമാരൻപിള്ളയിൽ നിന്ന് ഏറ്റുവാങ്ങി. എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ആർ.പി. ഉണ്ണികൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗളായ ബി.കൃഷ്ണകുമാർ, ശ്രീനാദേവി കുഞ്ഞമ്മ, കടമ്പനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.ആർ. ജയപ്രസാദ്, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി ടി.പി.ഹരികുമാർ, ജോയിന്റ് കൺവീനർ ആർ.സജികുമാർ തുടങ്ങിയവർ പങ്കെടുത്തു.