
മല്ലപ്പള്ളി : ഓണക്കാലത്ത് സബ്സിഡി നിരക്കിൽ ആവശ്യസാധനങ്ങൾ സാധാരണ ജനങ്ങൾക്ക് നൽകേണ്ട സംസ്ഥാന സർക്കാർ, മാവേലി സ്റ്റോർ ഉൾപ്പെടെയുള്ള സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകൾ വഴിയും ഓണച്ചന്തകൾ വഴിയും വിതരണം ചെയ്യുന്ന അരിക്കും പഞ്ചസാരയ്ക്കും പരിപ്പിനും വില വർദ്ധിപ്പിച്ചതിലും അത്യാവശ്യ സാധനങ്ങളുടെ ദൗർലഭ്യതയിലും പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് കല്ലൂപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ നാളെ 10ന് പുതുശ്ശേരി മാവേലി സ്റ്റോറിന് മുമ്പിൽ കൂട്ടധർണ നടത്തും. കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ടി.എം.മാത്യു അദ്ധ്യക്ഷത വഹിക്കും.