cpi

റാന്നി : സാമൂഹ്യക്ഷേമ പെൻഷൻകാർക്ക് നോമിനിയെ നിശ്ചയിക്കാൻ അവസരം നൽകണമെന്ന് സി.പി.ഐ റാന്നി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഗുണഭോക്താവിന് നോമിനിയെ നിശ്ചയിക്കാനും വിതരണ സമയത്ത് ഗുണഭോക്താവ് മരണപ്പെട്ടാൽ പെൻഷൻ നോമിനിക്ക് ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യം. ജില്ലാ അസി.സെക്രട്ടറി അഡ്വ.കെ.ജി.രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ടി.പി.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജോജോ കോവൂർ, ലിസി ദിവാൻ, സന്തോഷ് കെ.ചാണ്ടി , ടി.ജെ ബാബുരാജ്, എം.വി.പ്രസന്നകുമാർ ,വി.ടി. ലാലച്ചൻ, ആർ.നന്ദകുമാർ ,കെ.കെ.വിലാസിനി, തെക്കേപ്പുറം വാസുദേവൻ, പി.സി.സജി എന്നിവർ പ്രസംഗിച്ചു.