മെഴുവേലി : പത്മനാഭോദയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പ്രവേശനോത്സവവും വ്യക്തിത്വ വികസന ക്യാമ്പും നടന്നു. പ്രിൻസിപ്പൽ താരാ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം ഡോ.ഏ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. റോജി സി.വി, സ്മിത.പി.ആർ, കാവേരി വി.ദേവ്, സുരേഷ്, ശ്രീദേവി, വിസ്മജ തുടങ്ങിയവർ സംസാരിച്ചു. സജീഷ് മണലേൽ, സനീഷ്.എസ് തുടങ്ങിയവർ നേതൃത്വം നൽകി.