
റാന്നി: മാലിന്യമുക്തം നവകേരള പരിപാടിയുടെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങളുടെ മക്കളിൽ എസ്എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ക്ലീൻ കേരളാ കമ്പനി സംഘടിപ്പിച്ച അനുമോദനസഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ ഉദ്ഘാടനം ചെയ്തു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ആർ.അജിത്ത് കുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം നയനാ സാബു, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി.അനിൽകുമാർ, ക്ലീൻ കേരളാ കമ്പനി ജില്ലാ മാനേജർ എം.ബി.ദിലീപ് കുമാർ, അനൂപ്, സന്തോഷ് കുമാർ, ഉമാദേവി എന്നിവർ പ്രസംഗിച്ചു.