
പത്തനംതിട്ട: കോൺഗ്രസ് ഇടപ്പരിയാരം വാർഡ് കൺവൻഷൻ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.പി.മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. സാംസൻ തെക്കേതിൽ, അൺ ഓർഗനൈസിഡ് എപ്പോയിസ് വർക്കേഴ്‌സ് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി മനോഷ് കുമാർ,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, അജിത് മണ്ണിൽ,ബ്ലോക്ക് സെക്രട്ടറി ബിനു, പി.എം.ജോൺസൻ, റെജി വാര്യാപുരം,വാർഡ് മെമ്പറൻമാരായ ഇന്ദിര.ഇ.എ, വിൻസൺ ചിറക്കാല, ശ്രീകലാ റെജി, സിനു ഏബ്രഹാം, റോണി മേമുറിയിൽ , കെ.എ.രാജു, സുനിൽ കെ.ബി എന്നിവർ പ്രസംഗിച്ചു.