aghosham
ലോക ഫിസിയോതെറാപ്പി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും ഫിസിയോതെറാപ്പി ക്യാമ്പും മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ് കോർഡിനേഷന്റെ (കെ.എ.പി.സി) നേതൃത്വത്തിൽ ലോക ഫിസിയോതെറാപ്പി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ബോധവത്കരണ ക്ലാസും ഫിസിയോതെറാപ്പി ക്യാമ്പും സംഘടിപ്പിച്ചു. മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എ.പി.സി സംസ്ഥാന പ്രസിഡന്റ് ഡോ.പി.എസ് ശ്രീജിത്ത് അദ്ധ്യക്ഷനായി. മുൻസിപ്പൽ കൗൺസിലർ ബിന്ദു റെജി കുരുവിള, കെ.എ.പി.സി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ആർ. ലെനിൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ.ദീപു എസ് ചന്ദ്രൻ, ഡോ.ശരത്, ഡോ.ഗോപകുമാർ പണിക്കർ, ജില്ലാ ഭാരവാഹികളായ ഡോ. റോണിയോ ബാബു, ഡോ.ഫെബിൻ ഫ്രാൻസിസ്, ഡോ.റിജോ ഫിലിപ്പ് മാത്യു എന്നിവരും ഇരുന്നൂറോളം ഫിസിയോതെറാപ്പിസ്റ്റുകളും പങ്കെടുത്തു. കെ.എ.പി.സിയുടെ സമുന്നതരായ നേതാക്കളെ ആദരിച്ചു. വയനാടിന് ഒരു കൈത്താങ്ങായി ഒരുലക്ഷം രൂപയുടെ ചെക്ക് സംസ്ഥാന ഭാരവാഹികൾ എം.എൽ.എയ്ക്ക് കൈമാറി. തുടർന്ന് സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പും ഉണ്ടായിരുന്നു.