അങ്ങാടിക്കൽ തെക്ക് പ്രോഗ്രസീവ് ലൈബ്രറിയും എസ്.എൻ.വി ഹയർസെക്കൻഡറി സ്‌കൂൾ ചേർന്ന് കവി പി.കെ ഗോപിക്ക് നൽകുന്ന ജന്മ നാടിന്റെ ആദരവിന് വേണ്ടിയുള്ള ആദ്യ കൂപ്പൺ ഗ്രന്ഥശാല രക്ഷാധികാരി സി.വി ചന്ദ്രന് നൽകി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയും ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ,സ്‌കൂൾ മാനേജർ രാജൻ ഡി.ബോസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, ഗ്രന്ഥശാല പ്രസിഡന്റ് എൻ.സഹദേവൻ അഡ്വ.രാജീവ് കുമാർ, കെ.കെ അശോക് കുമാർ, ലൈബ്രറി സെക്രട്ടറി കെ.സോമൻ, ഷിബു രാമകൃഷ്ണൻ എൻ.സന്തോഷ് എന്നിവർ സമീപം.