വള്ളിക്കോട് : കൃഷിഭവന്റെ സഹകരണത്തോടെ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ, വൈസ് പ്രസിഡന്റ് സോജി.പി ജോൺ, ബ്ലോക്ക് വൈസ് പ്രസിഡന്റ് നീതു ചാർലി, ബ്ലോക്ക് മെമ്പർ കെ.ആർ. പ്രമോദ്, പ്രസന്ന രാജൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമതി അദ്ധ്യക്ഷൻമാരായ എം.പി.ജോസ്, സുഭാഷ് നടുവിലേതിൽ, ഗീതാകുമാരി, കർഷകരായ ഹരികുമാർ ,ശരത് സന്തോഷ് , കൃഷി ഓഫീസർ അനില.ടി.ശശി, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ബിജു സോമൻ, രാജേഷ് കുമാർ , കർഷക സമതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിവിധ വാർഡുകളിലായി 25 ഏക്കർ സ്ഥലത്താണ് കൃഷി ഇറക്കിയത്.