തിരുവല്ല : മുക്കാഞ്ഞിരം സെന്റ് സ്റ്റീഫൻസ് മാർത്തോമ ഇടവക സംഘടിപ്പിച്ച സൗഹൃദ സംഗമം ബിഷപ്പ് ഡോ.ഗീവർഗീസ് മാർ കുറിലോസ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ഒറ്റപ്പെട്ടവരെയും വേദനിക്കുന്നവരെയും ഒപ്പം നിറുത്തുന്നതാണ് ക്രൈസ്തവ ധർമ്മമെന്ന് ബിഷപ്പ് പറഞ്ഞു. റവ.സി.ജി തോമസ് അദ്ധ്യക്ഷത വഹിച്ചു. റവ.വി.റ്റി കുര്യൻ, ഡോ.ജോസഫ് ചാക്കോ, ജോർജ് കെ.ജെ, നിയാ ബിനോയ്, ജേക്കബ് തോമസ്, എം.എം ജോൺസൺ, സുനിൽ.സി എന്നിവർ പ്രസംഗിച്ചു.