പത്തനംതിട്ട : അയിരൂർ പഞ്ചായത്തിലെ മുൻ യു.ഡി.എഫ് ചെയർമാനും ജില്ലാ കഥകളി ക്ലബ് വർക്കിംഗ് പ്രസിഡന്റുമായ ജോൺസൺ മാത്യു അയിരൂർ, സി.പി.എം ചെറുകോൽപ്പുഴ ബ്രാഞ്ച് മുൻ സെക്രട്ടറി സാം ഫിലിപ്പ് മലയാറ്റ്, മിഥുൻരാജ് പാതിയോടിൽ, മഹേഷ് പാറക്കാലായിൽ, അശ്വിൻ പട്ടശ്ശേരിൽ, കാർത്തിക് മുടീത്രയിൽ, ബിനുക്കുട്ടൻ പരുവേലിൽക്കുഴിയിൽ ,ശരത് കീമഠത്തിൽ തുടങ്ങിയവർ ബി.ജെ.പി ജില്ലാ ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനിൽ നിന്ന് അംഗത്വം സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ കർത്താ, ബി.ജെ.പി അയിരൂർ മണ്ഡലം പ്രസിഡന്റ് സിനു എസ് പണിക്കർ, അയിരൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജയ് ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.