അയിരൂർ : ശ്രീനാരായണ ഗുരുദേവ ദർശനവും സന്ദേശങ്ങളും പ്രചരിപ്പിക്കേണ്ടത് വരും തലമുറയോടുള്ള കടമയായി കാണണമെന്ന് എസ്.എൻ.ഡി​.പി​യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു പറഞ്ഞു. അയിരൂർ ശ്രീ നാരായണ മിഷന്റെ 28-ാമത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിഷൻ പ്രസിഡന്റ് സി.എൻ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ മുഖ്യപ്രഭാഷണം നടത്തി. യോഗം ഇൻസ്‌പെപെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ ,കൗൺസിലർ സുഗതൻ പൂവത്തൂർ ,വനിതാ സംഘം യൂണിയൻ സെക്രട്ടറി ബാംബി രവീന്ദ്രൻ, മിഷൻ ഓർഗനൈസർ എസ്.ശ്രീകുമാർ ,യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സോജൻ സോമൻ എന്നിവർ സംസാരിച്ചു. ശ്രീനാരായണ മിഷൻ സെക്രട്ടറി കെ.എസ്.രാജേഷ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.