നാരങ്ങാനം: കേരള സർക്കാർ ആയുഷ് വകുപ്പ് , നാഷണൽ ആയുഷ് മിഷൻ , നാരങ്ങാനം ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കടമ്മനിട്ട കാവ്യ സമുച്ചയ ഹാളിൽ വയോജനങ്ങൾക്കായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി. േനാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റെജിതോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ കടമ്മനിട്ട കരുണാകരൻ സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ.സ്നേഹ ജോർജ് പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ മായ ഹരീഷ്ചന്ദ്രൻ, രമേശ്‌ , ഫിലിപ്പ് അഞ്ചാനി, യോഗ ഇൻസ്‌ട്രക്ടർ രതീഷ്.പി എന്നിവർ സംസാരിച്ചു. ഫർമസിസ്റ്റ് രേഷ്മ രാജൻ, അറ്റെൻഡർ ജയ സി.എസ് , മൾട്ടി പർപ്പോസ് വർക്കർ മേഹേർഭായ്, സിനി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. രതീഷ്.പി വയോജനങ്ങൾക് യോഗ പരിശീലനം നടത്തി.